Search

ഞായറാഴ്ചകളെ പ്രണയിച്ച, പെൺകുട്ടി...സ്നേഹം സ്നേഹം സ്നേഹം.

"നാലാളറിയുന്ന സുന്ദരിയായ ഒരു സിനിമാ നടിയോട് ഒരു സിനിമാ മോഹിയായ കൗമാരക്കാരാണ് തോന്നിയേക്കാവുന്ന ഒരു സ്വാഭാവിക കൗതുകം എന്നെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ച...." പാണ്ഡിത്യ പ്രകടനത്തിന് വേണ്ടി ആലങ്കാരിക വാക്ചാതുര്യം കുത്തി നിറച്ചു പുകഴ്‌ത്താൻ മാത്രമുള്ള അകലം നമുക്കിടയിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. നിരന്തരം അയക്കുന്ന മെസ്സേജുകളോ വാനോളം വാഴ്ത്തുന്ന കേവലം ഫേസ്ബുക് പോസ്റ്റുകളോ മാത്രമാണ് ബന്ധങ്ങളുടെ സുനിശ്ചിതത്വം നിശ്ചയിക്കുന്നതെന്ന തികച്ചും തെറ്റായ ധാരണ വെച്ച് പുലർ

ഏലേലോ എന്ന സംഗീത ആൽബം ഒരു സമ്മാനമാണ്, ഇന്നത്തെ തലമുറക്കും നാളത്തെ തലമുറക്കും.

"കരിയാനൊരില വരെ തണലായി നിന്നിടാം വേദനിപ്പിച്ചെൻ വേരറുത്തില്ലെങ്കിൽ...." എന്ന് പാടിയ ശിഖരങ്ങളുടെ, പെയ്തു തോരാത്ത കണ്ണീർ ചാറ്റലിന്റെ നോവുള്ള നനവും നാമ്പും, പുതിലുണങ്ങാത്ത ഈർപ്പം പോലെ പരാഗണം ചെയ്യുമ്പോൾ കണ്ടു മടുത്ത നാഗരികതയുടെ അന്തർനാളങ്ങളിൽ അഭയം തേടി കൊണ്ടേ ഇരിക്കുന്നവരാണ് ഞാനുൾപ്പെടെയുള്ള നാമോരോരുത്തരും. ഒരു തവണയെങ്കിലും ഇലകളെ തലോടണം, പൂക്കളെ മണക്കണം , അപ്പൂപ്പൻ താടി പറത്തണം, മഞ്ചാടിക്കുരു പെറുക്കണം, എല്ലാ ജാള്യതകളും മറച്ചു പ്രകൃതിയിലേക്ക് മടങ്ങണം അവിടെ നമുക്ക് നമ്മളെ കാണാ

മികച്ച ഒരുപാട് നടന്മാർ നമുക്കുണ്ട്, പക്ഷെ ഒരു മമ്മൂട്ടി മാത്രമേ ഒള്ളു... ഒരേ ഒരു മമ്മൂട്ടി.

മലയാളികളുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂ൪ണിമ എന്ന വിശേഷണം മമ്മൂട്ടി എന്ന മൂന്നക്ഷരങ്ങളുടെ കൂടെയല്ലാതെ ചേർത്തിയെഴുതാൻ മറുവാക്കുകൾ തിരയാൻ പോലും മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു... മൂന്നു പതിറ്റാണ്ടുകൾക്കേറെയായി ഈ മഹാമനീഷി തിരശീലയിലൂടെ വിസ്മയിപ്പിക്കാൻ തുടങ്ങിയിട്ട് ഒട്ടും ക്ലാവ് പിടിക്കാത്ത ഒളിവേറുന്ന ലോഹമായി തന്നെ അന്നും ഇന്നും എന്നും വെട്ടി തിളങ്ങി സ്‌ഫുരിച്ചു കൊണ്ടേ ഇരിക്കുന്നു ഈ പേര്. 20 ആം നൂറ്റാണ്ടിന്റെ അവസാന ഏടുകളിൽ ഒരുപാട് മഹാരഥന്മാരായ കലാകാരന്മാർ അരങ്ങുവാണിരുന്ന

രാഹുൽ ഗാന്ധിയെ കണ്ടു വിട്ടുകളഞ്ഞ മികച്ച ചില പാർലമെന്റേറിയനുകൾ.

രാജ്യം മുഴുവൻ അലയടിച്ചുയർന്ന ബീജെപി തിരകളുടെ ആരവമാണ് നാട് മുഴുവനും... കഴിഞ്ഞ അഞ്ചു വർഷക്കാലം നാടിനെ നയിച്ച മോഡി ഭരണകൂടത്തെ രാജ്യത്തെ വോട്ടർമാരിൽ വലിയൊരു ശതമാനം വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു, കാരണം ആ വലിയ ശതമാനം മുഴുവനും ആ ഭരണത്തിൽ സംതൃപ്തരായിരുന്നു എന്ന് വേണം വിലയിരുത്താൻ, അത് കൊണ്ട് തന്നെ ഈ അവസരം മോദിയുൾപ്പടെ വിജയിച്ച ഓരോ സ്ഥാനാർഥികളെയും അഭിനന്ദിക്കാനും ആശംസകളറിയിക്കാനും ഒരു ഇന്ത്യൻ എന്ന നിലയിൽ ഞാനും ബാധ്യസ്ഥനാണ്. കേരളിത്തിലാണേൽ പച്ചപരവതാനി വിരിച്ചു നടുവിലൊരു ചുവന്ന മറുകിട

നിങ്ങളെ കല്ലെറിഞ്ഞ കൂട്ടത്തിൽ മുൻപന്തിയിൽ നിന്ന ആളാണ് ഞാനും..

പ്രതിഭയെ ചിറകുകളാക്കി ഉയരത്തിൽ ഉയരത്തിൽ പറന്നുയരുന്ന ഫീനിക്സ് പക്ഷി, എല്ലാ വിമർശന ശരങ്ങൾക്കുമപ്പുറം ഉയരെ തന്നെയാണ് പാർവതി നിങ്ങളുടെ സ്ഥാനം... മുൻവിധികളോടെ തന്നെയാണ് സിനിമ കണ്ടു തുടങ്ങിയത് അതിനപ്പുറമുള്ള വിസ്മയമൊന്നും സിനിമയിൽ സംഭവിച്ചുമില്ല പക്ഷെ എല്ലാത്തിനുമുപരി തിയേറ്റർ വിട്ടിറങ്ങിയപ്പോൾ മുതൽ എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്ന ചില ഘടകങ്ങളുണ്ട് അതിൽ ഒരു നല്ല സിനിമയുണ്ട്, ശക്തമായ പ്രമേയമുണ്ട്, അതി ശക്തമായ കഥാപാത്രങ്ങളുണ്ട്, ഇതിനൊക്കെ അപ്പുറത്തു പാർവതി എന്ന കലാകാരിയുണ്ട് നിങ്ങ